ഓം പ്രകാശിനെതിരായ ലഹരിക്കേസ് ; ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യംചെയ്യും

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യും. ഇവരെ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലില്‍നിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇവരെ ഹോട്ടലില്‍ സന്ദര്‍ശിച്ചതായാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നും ഡി.സി.പി. കെ.എസ്.സുദര്‍ശന്‍ പറഞ്ഞു. ഹോട്ടലില്‍നിന്ന് എല്ലാത്തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അവിടെ വന്നത് ആരൊക്കെയെന്നും എന്തൊക്കെയാണ് നടന്നതെന്നും അറിയാം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *