ഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരളശ്രീ എന്നീ ബഹുമതികള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന ഗ്രാമത്തില്‍ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എന്‍.എന്‍. പിള്ളയുടെ ജനനം.
1951ല്‍ ആകാശവാണി ഉദ്യോഗസ്ഥനായാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയെന്ന മഹാനഗരത്തിന് പ്രിയങ്കരനായ എഴുത്തുകാരനായി അദ്ദേഹം മാറി. അരനൂറ്റാണ്ടുകാലം ഡല്‍ഹിയിലെ കല സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അറിയപ്പെടുന്ന നാടകകൃത്തും കവിയും കൂടിയാണ് ഇദ്ദേഹം.

