തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന് സ്മരണാഞ്ജലിയുമായി കേരളം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു
10 മുതല്‍ 12 വരെ സംഗീത-നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ശനിയാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് മൃതദേഹം. കൊണ്ടുപോകും.
ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ പാലിയത്തെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും.
ഇന്നലെ രാത്രി കുഴഞ്ഞുവീണതിന് പിന്നാലെ പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം അര്‍ബുദത്തെ തുടര്‍ന്ന് അമലയില്‍ ചികിത്സയിലായിരുന്നു.

