അരിയില്‍ ഷുക്കൂര്‍ കേസ് ; കോടതി വിധിയില്‍ നിയമ പോരാട്ടം തുടരും; പി ജയരാജന്‍

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേസില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയ സാഹര്യത്തിലാണ് പി ജയരാജന്റെ പ്രതികരണം. നിയമവിദഗ്ധരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഏറണാകുളം സിബിഐ കോടതിയില്‍ ഞാനും ടി.വി. രാജേഷും നല്‍കിയ വിടുതല്‍ ഹരജിയില്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കേരള പോലീസ് ചാര്‍ജ്ജ് ചെയ്ത ഐപിസി 118-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും തുടര്‍ന്ന് വിചാരണ നേരിടണമെന്നും വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ നിയമ വിദഗ്ദരുമായി ആലോചിച്ച് തുടര്‍ന്നുള്ള നിയമ പോരാട്ടം തുടരും. പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *