കണ്ണൂര്‍: പി.വി അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി ജയരാജന്. അന്‍വര്‍ പാര്‍ട്ടിയുടെ രക്ഷകനായി അഭിനയിക്കുകയാണ്. ശശിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ശശിക്കെതിരായി എന്തെങ്കിലും തെളിവ് അന്‍വര്‍ നല്‍കിയോ എന്ന് ചോദിച്ച പി ജയരാജന്, വായുവില്‍ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയില്‍ അന്‍വര്‍ എത്തിയെന്നും വിമര്‍ശിച്ചു.
അന്‍വറിന് പിന്നില്‍ താനാണെന്നത് കള്ളപ്രചരണമാണെന്നും ജയരാജന് വ്യക്തമാക്കി. പാര്‍ട്ടി സമ്മേളങ്ങളെ ലക്ഷ്യമിട്ടാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സംശയമെന്നും പി ജയരാജന് പ്രതികരിച്ചു.
