കോഴിക്കോട്: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മുപ്പതോളം പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.
പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. പി ജയരാജന്റെ പുസ്തകത്തിന്റെ പുറംചട്ട കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. പി.ജയരാജന്‍ എഴുതിയ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് പിഡിപി. പുസ്തകത്തില്‍ മഅ്ദനിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പിഡിപി പുസ്തകം കത്തിച്ചത്.

