പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു.സതീശന്‍ ബിജെപിയുടെ കൂടെയെന്ന് പി.സരിന്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിട്ടില്ലെന്നും കോണ്‍ഗ്രസ്സിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഡി സതീശന് ധിക്കാരമാണെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും സരിന്‍ ആരോപിച്ചു. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്ത് കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തു.
പാര്‍ട്ടിയില്‍ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാല്‍ 2026ല്‍ പാര്‍ട്ടി പച്ചപിടിക്കില്ലെന്നും സരിന്‍ പറഞ്ഞു.

