ഇത് എനിക്ക് പുതിയ കാര്യമല്ല,ഭയവും തോന്നുന്നില്ല:പി. ശശി

തിരുവനന്തപുരം: എസ്എഎഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ താന്‍ ആക്രമണം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ശശിയുടെ പ്രതികരണം.

‘ആളുകള്‍ക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്, അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, ഭയവും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980-ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അതുതന്നെ ധാരാളം’, ശശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *