പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസെടുക്കണം; പരാതി നല്‍കി പി ശശി

കണ്ണൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് പരാതി നല്‍കിയിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പി ശശി നേരത്തെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് അന്‍വര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ മാസം മൂന്നിനാണ് പി വി അന്‍വറിന് പി ശശി വക്കീല്‍ നോട്ടീസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *