പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസില് രാഹുല് മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്ത്ഥിത്വത്തില് ഇടഞ്ഞ് യൂത്ത് കോണ്ഗ്രസ് നേതാവും കോണ്ഗ്രസ് സോഷ്യല് മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്.
രാഹുലിന്റെ സ്ഥാനാര്ത്ഥിത്വത്തില് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്ന്ന നേതാക്കള് അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില് പ്രതിഷേധിച്ച് സരിന് കോണ്ഗ്രസ് പദവികള് രാജി വെച്ചേക്കുമെന്നാണ് സൂചന.
പാലക്കാട് ജില്ലയോട് ചേര്ന്നു കിടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിലെ തിരുവില്ലാമല സ്വദേശിയായ സരിന് ഇക്കുറി പാലക്കാട് സീറ്റ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല് സരിന്റെ പേര് പരിഗണിക്കാതെ രാഹുല് മാങ്കൂട്ടത്തിലെന്ന പേരിലേക്ക് പ്രതിപക്ഷ നേതാവ് പോലും എത്തിയെന്നാണ് സരിന്റെയും സരിനൊപ്പം നില്ക്കുന്നവരുടെയും പരാതി.
സരിന് ഇന്ന് രാവിലെ 11.45-ന് മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്.

