പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അടുക്കവെ പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് കെ.എ. സുരേഷ് പാര്‍ട്ടി വിട്ടു.
ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. ഷാഫിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
സുരേഷ് ഡിസിയില്‍ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.
‘പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. എന്നെ പോലെ നിരവധി പേര്‍ ഉണ്ട്. സി.പി.എമ്മില്‍ ചേര്‍ന്നുകഴിഞ്ഞു. സരിനെ ജയിപ്പിക്കാനായി പ്രവര്‍ത്തിക്കും,’ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

