പാലക്കാട്: പൊമ്പ്ര മണ്ണോത്തുംപടിയില്‍ സ്‌കൂള്‍ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. മണ്ണാര്‍ക്കാട്-ചങ്ങിലീരി-പൊമ്പ്ര-കൂട്ടിലക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസും പൊമ്പ്ര പി.പി.ടി.എം.എച്ച്. സ്‌കൂളിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിക്കായിരുന്നു അപകടം.
പൊമ്പ്ര എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ചു വിദ്യാര്‍ഥികളെ കാരാകുറിശിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍ കരിമ്പുഴ സ്വദേശി ബാബുവിനും പരിക്കുണ്ട്.കുട്ടികളെ എടുക്കാന്‍ തുടങ്ങിയ സമയത്തായതിനാല്‍ കുറച്ച് കുട്ടികളും അധ്യാപികയും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്.

