പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല; പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും : എം.വി. ഗോവിന്ദന്‍

പാലക്കാട്: പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പെട്ടിവിഷയം ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പറഞ്ഞതാണ് പാര്‍ട്ടി അഭിപ്രായം. അതല്ലാത്തത് സി.പി.എമ്മിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

പെട്ടിയും തിരഞ്ഞ് പോകുന്ന പാര്‍ട്ടിയല്ല സി.പി.എം. അത് യാദൃശ്ചികമായി വന്നതാണ്. കുഴല്‍പ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്‌നമാണത്. യു.ഡി.എഫിന് ഇത് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വിഷയത്തില്‍ ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുള്‍പ്പടെ ബാഗുകള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുള്‍പ്പെടെ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും’, ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *