പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.

എംസി റോഡില്‍ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂര്‍ണ്ണമായും തകര്‍ന്നത്. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *