കൊച്ചി: താരസംഘടന അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാര്‍വ്വതി നിലപാട് ചുണ്ടിക്കാട്ടിയത്.
അമ്മയുടെ മാധ്യമങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. സര്‍ക്കാര്‍ ഗുരുതരമായ നിരുത്തരവാദിത്തം പുലര്‍ത്തി. ഇരകള്‍ക്കൊപ്പമല്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതല്‍ പരാതികളുമായെത്തിയ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.