പത്തനംതിട്ട: വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. സംഭവത്തില്‍ ആകെ 42 പ്രതികള്‍ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയില്‍ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോള്‍, പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്.
കേസില്‍ പിടിയിലാവാനുള്ള പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുള്‍പ്പെടെ ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.