‘സ്നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്പര്‍ഷിപ് എടുത്തത്, വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് ‘ ; സന്ദീപിനെ പരിഹസിച്ച് പത്മജ

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍ക്ക് അറിയില്ലെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു .മുങ്ങാന്‍ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്നും ഇലക്ഷന്‍ വരെയേ സന്ദീപിനെ കോണ്‍ഗ്രസിന് ആവശ്യമുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു.

പത്മജയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ;

കഷ്ടം സന്ദീപേ ,നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല .ഇനി ഇത്രയും കാലം ശര്‍ദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു . 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ മതി. സന്ദീപേ ആ ഇരിക്കുന്നതില്‍ 2. പേര്‍ക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് .ബാക്കിയുള്ളവര്‍ക്ക് നിങ്ങള്‍ വരുന്നതില്‍ തീരെ താല്പര്യമില്ല .

മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണല്ലോ സന്ദീപേ നിങ്ങള്‍ പോയി കയറിയത് സ്‌നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്പര്‍ഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *