തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളില്‍ ഒരു കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആന്‍ ഗ്രേസ് (16)ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
പട്ടിക്കാട് സ്വദേശിനി അലീന അര്‍ധരാത്രി മരിച്ചിരുന്നു. പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ഗുരുതരാവസ്ഥയിലാണ്. പീച്ചി സ്വദേശിനി നിമ (13)യും ചികില്‍സയിലാണ്.
സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്സ് (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) , അലീന (16) എന്നിവരാണ് ഡാമില്‍ വീണത്. അപകടത്തിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.