പെരിയ ഇരട്ട കൊലക്കേസ്: മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയ്ക്കാണ് ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ സിബിഐ കോടതി ശിക്ഷിച്ചിരുന്നത്.

ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ സ്വീകരിച്ച ഹൈകോടതി ശിക്ഷ മരവിപ്പിക്കുകയായിരുന്നു. സി.ബി.ഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹരജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സി.പി.എം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *