‘ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍’; മുകേഷ് വിഷയത്തില്‍ പ്രതികരിച്ച് പി.കെ. ശ്രീമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതില്‍ പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. എം.എല്‍.എ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.

അവനവനാണ് ഔചിത്യപൂര്‍വം തീരുമാനമെടുക്കേണ്ടത്. മുകേഷ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. തെറ്റുകാരന്‍ ആണോ അല്ലയോ എന്ന് മുകേഷിന് അറിയാം. രാജി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്നും പി കെ ശ്രീമതി പറഞ്ഞു.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണസംഘം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *