ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല: പ്രധാനമന്ത്രി

ഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരക്കൊതിയുള്ള പാര്‍ട്ടികളെ വോട്ടര്‍മാര്‍ തള്ളി.ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.ഇനിയൊട്ട് ഉയര്‍ത്തുകയുമില്ല.ജനങ്ങള്‍ക്ക് മോശം പ്രതിപക്ഷ പാര്‍ട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു.

ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യുവ എം പിമാര്‍ക്ക് ഈ ബഹളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.അവരുടെ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്നു

ഈ സമ്മേളനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും.കാര്യക്ഷമമായ ഒരു സമ്മേളന കാലം പ്രതീക്ഷിക്കുന്നു.ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്.ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *