ഡല്‍ഹി : ഗൗതം അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപി
പ്രധാനമന്ത്രി മോദി അദാനിയെ സംരക്ഷിക്കുകയാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലില്‍ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദാനിക്കെതിരെ ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടാകില്ല എന്നറിയാം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. മാത്രമല്ല സെബി മേധാവിയെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റണം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,’ രാഹുല്‍ പറഞ്ഞു
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കോടികളുടെ സൗരോര്‍ജ കരാറുകള്‍ നേടി എന്നാണ് അദാനിക്കെതിരായ കേസ്. കോഴ നല്‍കിയ വിവരം യുഎസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചുവെന്നും രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി എന്നുമാണ് അദാനിക്കെതിരായ കുറ്റപത്രത്തില്‍ ഉള്ളത്.
