മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു ; പിഎംഎ സലാം

തിരുവനന്തപുരം: മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമര്‍ശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പറഞ്ഞു.എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരില്‍ ഏറെയും കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയില്‍ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തറ നേതാവില്‍ നിന്ന് അല്പമെങ്കിലും ഉയരാന്‍ മുഖ്യമന്ത്രി ശ്രമിക്കണം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവര്‍ക്കുമേല്‍ ആരോപണങ്ങള്‍ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അന്‍വര്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ഉത്തരവാദി മലപ്പുറം ജില്ലയാണോ? സലാം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *