കോഴിക്കോട്: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരിയകാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അറസ്റ്റ് താല്കാലികമായി തടഞ്ഞതോടെയാണ് ഇയാള്‍ പൊലീസിനു മുന്നില്‍ ഹാജരായത്. കേസില്‍ ജയചന്ദ്രന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.
ഹൈകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നാലൊയണ് സുപ്രീം കോടതിയെ സമീപിച്ചത്.
കുടുംബ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട ജയചന്ദ്രന് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഇയാള്‍ക്കെതിരെ പോക്സോ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേനെയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.