അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര് മരിച്ചു. ഏഴ് പേര് ഗുരുതരാവസ്ഥയിലെന്നും റിപ്പോര്‍ട്ട്.അഹമ്മദാബാദ് നഗരത്തിലെ നരോല്‍ വ്യവസായ മേഖലയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം.
ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചത്. ഒമ്പത് തൊഴിലാളികള്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു.ഏഴു തൊഴിലാളികളില്‍ നാലു പേര് ഐ.സി.യുവിലാണ്.
രാവിലെ 10.30യോടെ പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്നും പിന്നാലെ ഇവരെ എല്‍.ജി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രിന്റിങ്ങ്, ഡൈയിങ്ങ് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നത് സമീപത്തുള്ള തൊഴിലാളികളെ ബാധിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

