മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ കമാന്‍ഡോയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ്, ജീവനൊടുക്കിയ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വിനീതിന്റെ (36) അവസാന സന്ദേശം.
മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലര്‍ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകള്‍ കുറിപ്പിലുണ്ട്.
വയനാട് കല്‍പറ്റ തെക്കുതറ സ്വദേശിയായ വിനീതിനെയാണ് ഇന്നലെ രാത്രി 8.30ന് അരീക്കോട്ടെ എം.എസ്.പി കാമ്പില്‍ ?െവച്ച് റൈഫിള്‍ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു.അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയില്‍ വിനീത് പരാജയപ്പെട്ടിരുന്നു. ഇതോടെ, വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്സാപ് സന്ദേശത്തിലും പറയുന്നത്.ശാരീരിക പ്രശ്‌നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തില്‍ പറയുന്നു. ഓട്ടത്തിനുള്ള സമയം വര്‍ധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തന്റെ വാട്സാപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിര്‍ദേശിച്ചു.
വിനീത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പീഡനത്തിന്റെ ഇരയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ആരോപിച്ചു. റിഫ്രഷ്‌മെന്റ് കോഴ്‌സ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാനസിക പീഡനം നേരിടേണ്ടി വന്നു. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
