ദുഷ്ട്ടനെ പന പോലെ വളര്‍ത്തും,പക്ഷെ കാലം ആ പനയുടെ കടയ്ക്കല്‍ കത്തി വയ്ക്കുക തന്നെ ചെയ്യും : എഡിജിപിക്കെതിരെ കളമശേരി സിവില്‍ പോലീസ് ഓഫീസര്‍ രഘു പി.എസ്

എഡിജിപി എം ആര്‍ അജിത്കുമാരിനെതിരെ കളമശേരി സിവില്‍ പോലീസ് ഓഫീസര്‍ രഘു പി.എസ്. എഡിജിപി വത്സന്‍ തില്ലങ്കെരിയുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വെളിപ്പെടുത്തലുമായി രഘു രംഗത്തെത്തിയത്.എഡിജിപി – തില്ലങ്കരി ബന്ധം മൂലം നിരപരാധിയായ ഒരു പോലീസുകാരനെ രാജ്യദ്രോഹിയായി ചിത്രികരിച്ചെന്നും ആ പോലീസുകാരനും കുടുംബവും അദ്ദേഹത്തിന്റെ കുഞ്ഞു മക്കളും അനുഭവിച്ച വേദനയുടെ പരിണിതഫലമാണ് എഡിജിപി താങ്കളിപ്പോള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നതെന്നും രഘു കുറിച്ചു.

പോലീസുകാരെ നിങ്ങളറിയണം,

ഈ നൊട്ടോറിയസ് ADGP – തില്ലങ്കരി ബന്ധം (120 B – കുറ്റകരമായ ഗൂഡാലോചന ) മൂലം നിരപരാധിയായ ഒരു പോലീസുകാരനെ രാജ്യദ്രോഹിയായി ചിത്രികരിച്ച് ബലി കൊടുത്തത്…

അനുഭവിക്കാതെ പോകില്ല ADGP താങ്കള്‍…

ആ പോലീസുകാരനും കുടുംബവും അദ്ദേഹത്തിന്റെ കുഞ്ഞു മക്കളും അനുഭവിച്ച വേദന…. അതിന്റെ പരിണിതഫലമാണ് എഡിജിപി താങ്കളിപ്പോള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്….

 പോലീസുകാരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും കേരളാ പോലീസ് ശേഖരിച്ച BJP - RSS പ്രവര്‍ത്തകരെ കുറിച്ചുള്ള വ്യക്തി വിവരങ്ങളുടെ - Data Bank  ഒരു പോലീസുകാരന്‍ SDPI ക്ക് ചോര്‍ത്തി നല്‍കിയെന്ന് പ്രചരിപ്പിച്ച് (അങ്ങനെ ഒരു RSS - BJP ഡാറ്റാബാങ്ക് പോലീസ് സൂക്ഷിക്കുന്നില്ലെന്ന് വിവരാവകാശ പ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്)ആ പോലീസുകാരനെ ത്രീവ്രവാദിയായി ചിത്രികരിച്ച് 24 ദിവസം കൊണ്ട് പോലീസില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചത്..

  ''യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നാണ്.... 

നിങ്ങളറിയണം…

ഇടുക്കി കരിമണ്ണൂരിലെ പോലീസ് സ്റ്റേഷനിലെ അനസ് എന്ന പോലിസുകാരന്റെ വാട്‌സാപ്പിലേക്ക് ഒരു മെസേജ് വരുന്നു
' എടാ അനസെ നമ്മുടെ ഗ്രൗണ്ടില്‍ സ്ഥിരം രണ്ടവന്മാര്‍ ബൈക്കില്‍ വരുന്നുണ്ട് ,അവിടിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്,, പിള്ളാര്‍ക്കും കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു, വണ്ടി നമ്പര്‍ കിട്ടിയിട്ടുണ്ട് നീ അത് ആരുടെയാണെന്ന് 

നോക്ക് ‘

മെസേജ് ലഭിച്ചതിന്റെ പിറ്റെ ദിവസം ആണ് അനസിത് കാണുന്നത്
അനസിന്റെ കുട്ടികളും വീടിന്റെ മുന്നിലെ ആ ഗ്രൗണ്ടില്‍ കളിക്കാന്‍ പോകാറുണ്ട്,, അതു കൊണ്ടും നാട്ടുകാരന്റെ അഭ്യര്‍ത്ഥന പ്രകാരം അയാള്‍ അയച്ച രണ്ട് ബൈക്കുകളുടെ RC ഡീറ്റയില്‍സ് ഏതൊരു പോലീസുകാരനും ചെയ്യുന്നത് പോലെ അനസും എടുത്ത് അയച്ചുകൊടുത്തു..
രണ്ട് മാസങ്ങള്‍ക്ക് ശേഷം അനസ് ഡീറ്റയില്‍സ് അയച്ചുകൊടുത്തയാള്‍ SDPi ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും അയാളുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരാളുമായി വഴക്കുണ്ടാകുകയും പോലീസ് നടപടിയുടെഭാഗമായി അയാളെ പോലീസ് കസ്റ്റടിയിലെടുത്ത കൂട്ടത്തില്‍ ഫോണും പരിശോധിച്ചപ്പോള്‍ അതില്‍ Anas Police എന്ന നമ്പര്‍ കണ്ട് പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് രണ്ട് വാഹനങ്ങളുടെ RC ഡീറ്റയില്‍സ് അയച്ചുകൊടുത്തതായി കണ്ടു..
മുസ്ലിം പോലീസുകാരന്‍ മുസ്ലിം ആയ ഒരാള്‍ക്ക് ഹിന്ദുവായ രണ്ട് പേരുടെ വാഹന വിവരം കൈമാറിയിരിക്കുന്നു
ഉടന്‍ DySP വക കോള്‍ മുകളിലേക്ക്….
പിന്നെ ഗൂഡാലോചന
സാഹചര്യം മുതലെടുക്കണം….

ഉടന്‍ ഫ്‌ലാഷ് ന്യൂസ്…
പ്രക്ഷോഭം,,,, പോലിസുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച്…
നാടു മുഴുവന്‍ ഫ്‌ലക്‌സ്…
പിറ്റെ ദിവസം വകുപ്പ് നടപടി, കുറ്റപത്രം
ഇരുപത്തിനാലാം ദിവസം പിരിച്ച് വിടല്‍…..

രാത്രിക്ക് രാത്രി ഒന്നിലും പങ്കില്ലാത്ത SHOയെ വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് Spl റിപ്പോര്ട്ട് എഴുതി വാങ്ങി എല്ലാത്തിനും ഒത്താശ ചെയ്ത DySP വക ഒരു ഏറ്റ് പറച്ചില്‍ നീ നിരപരാധിയാണെന്ന്… എനിക്കറിയാം പക്ഷെ നിന്റെ പേരാണ് നിനക്ക് വിനയായത്….’
വാര്‍ത്ത സെന്‍സേഷനലായത് കൊണ്ട് അപ്പില്‍ ഉദ്യോഗസ്ഥര്‍ നിരപരാധിയായ ആരും സഹായിക്കാനില്ലാത്ത ആ പോലീസുകാരന്റെ ഹര്‍ജികള്‍ പരിഗണിച്ചില്ല…

ജോലി നഷ്ട്ടപ്പെട്ടു…
നാട് മുഴുവന്‍ രാജ്യദ്രോഹിയായി ചിത്രികരിക്കപ്പെട്ടു….

കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാതായി…

എന്ത് തെറ്റാണ് ആ പോലീസുകാരന്‍ ചെയ്തത്….?

ഇസ്ലാമായി ജനിച്ചതോ….?

ദരിദ്രകുടുംബത്തില്‍ ചുമട്ടുതൊഴിലാളിയുടെ മകനായി ജനിച്ച്,, നാളിതുവരെ ഒരു കുറ്റകൃത്യത്തിലും പെടാതെ കുടുംബം പോറ്റാന്‍ അന്തസ്സായി ജോലി ചെയ്യുമ്പോള്‍
ആര്‍ക്കോ രാഷ്ട്രിയം കളിക്കാന്‍ പോലീസിലെ BJP ലോബി കളിച്ച കുതന്ത്രങ്ങളില്‍ ബലിയാടായതോ…!
എത്ര ക്രൂരതയാണിത്…

കേരളം മതവും രാഷ്ടിയവും കൂടി ചേര്‍ന്ന ഭ്രാന്താലയമായി മാറിയിരിക്കുന്നു…!

സംസ്ഥാന പോലിസിലെ L& O ADGP രഹസ്യമായി RSS ദേശിയ നേതാക്കന്മാരെയും തില്ലങ്കരിയെയുമെല്ലാം കണ്ടപ്പോള്‍ എന്തെല്ലാം രഹസ്യവിവരങ്ങള്‍ കൈമാറിയിരിക്കും, എന്തെല്ലാം ഗൂഡാലോചനകള്‍ നടത്തിയിരിക്കും,, ആരെയെല്ലാം ബലി കൊടുക്കാന്‍ തീരുമാനിച്ചിരിക്കും ?

 രണ്ട് ബൈക്കിന്റെ അഡ്രസ് നല്‍കിയ സാധാ പോലീസുകാരന്‍ സര്‍വ്വീസിന് പുറത്ത്....!?

അന്ന് ‘ഈ സംഭവം പോലീസിലെ ഉന്നതരുടെ അറിവോടെ BJP യും RSS ഉം ചേര്‍ന്ന് കൊട്ടിഘോഷിച്ച് വന്‍ തീവ്രവാദ സംഭവമാക്കി മാറ്റിയിരുന്നു

 കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് തില്ലങ്കരിയുടെ ഫോണ്‍ വന്നിരുന്നു,, ഫോണ്‍ എടുത്തത് അന്നത്തെ പാറാവു ഡ്യൂട്ടിക്കാരന്‍ റസാക്ക് ആയിരുന്നു..
അദ്ദേഹമത്  PRO യ്ക്കും  SHO ക്കും  കൈമാറുന്നു..

അടുത്ത ദിവസം അനസ്സിന്റെ വീട്ടിലേക്ക് BJP – RSS മാര്‍ച്ച്,,
കേരളം മുഴുവന്‍ വന്‍ പ്രചരണം,, അനസ് നിരപരാധിയാണെന്ന് അറിയാവുന്ന SHO മുന്‍കൂട്ടി അറിയച്ചത് പ്രകാരം അനസ്സും കുടുംബവും BJP മാര്‍ച്ച് സമയം വീട്ടില്‍ നിന്നും മാറിനിന്നു.

കേരളാ പോലീസില്‍ ത്രീവ്രവാദികള്‍

കേട്ടവരെല്ലാം കണ്ണടച്ച് വിശ്വസിച്ചു…

അനസ്സ് SBI യില്‍ നിന്ന് ലോണെടുത്തു പണിത വീടിന്റെ ഗേറ്റുകള്‍ വരെ തകര്‍ത്ത് കളഞ്ഞു BJP പ്രവര്‍ത്തകര്‍…
ഒരു നിരപരാധിയെ ത്രീവ്രവാദിയാക്കുക,,, അതിന്റെ പേരില്‍ അയാളുടെ ജീവിതം തകര്‍ക്കുക…
അന്നിതിനെല്ലാം കൂട്ട് നിന്ന ഇടുക്കി ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ‘പറഞ്ഞൊരു കാര്യമുണ്ട്..

‘എല്ലാം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമായിരുന്നെന്ന്

നിയമങ്ങളൊന്നും പാലിക്കാതെ തിടുക്കപ്പെട്ട് വെറും 24 ദിവസ്സം കൊണ്ടാണ് അനസ്സ് എന്ന പോലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്...   
  മുകളില്‍ നിന്ന് നിര്‍ദ്ദേശം കൊടുത്ത ആ നൊട്ടോറിയസ് ഉന്നതന്‍ ആരാണെന്ന് ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം...

ആര്‍ക്ക് വേണ്ടി,, എന്തിന് വേണ്ടി എന്നും ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്കും സാധാരണക്കാരായ ഉന്നതരല്ലാത്ത പോലിസുകാര്‍ക്കും അറിയാം….

  ഒരു നൊട്ടോറിയസ് നടത്തിയ പോലീസ് - രാഷ്ട്രീയ ഗൂഡാലോചനയുടെ വിജയമായിരുന്നു അനസ് എന്ന നിരപരാധിയുടെ രക്തം....

   എത്ര കാലം കഴിഞ്ഞാലും സത്യം പുറത്ത് തന്നെ വരും ...

ദൈവത്തെ വിളിച്ച് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ആ കുടുംബത്തിന്റെ കണ്ണീര് ദൈവം കാണില്ലെന്നാണോ ഇതിന് കൂട്ട് നിന്നവരുള്‍പ്പെടെ യുള്ളവര്‍ കരുതിയിരിക്കുന്നത്…

 കണ്ണീരിന് വിലയുണ്ട് മിസ്റ്റര്‍ ADGP... അതുകൊണ്ടാണ് താങ്കളിന്ന് കള്ളനെന്നും,, കള്ളന് കഞ്ഞി വച്ചവനെന്നും, നെട്ടോറിയസ് എന്നുമൊക്കെ അറിയപ്പെടുന്നതും ,,

സത്യങ്ങള്‍ ഒരോന്നോരോന്നായി പുറത്ത് വരുന്നത്..,

ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് കൊടുക്കാന്‍ വാങ്ങിയ ഗ്ലൂക്കോസ് പൊടിയില്‍ പോലും തട്ടിപ്പ് നടത്തിയതുള്‍പ്പെടെ സകല കഥകളും ഒരോന്നോരോന്നായി തെളിവു സഹിതം പുറത്ത് വരുന്നത്…

ദൈവം ഉണ്ട് മിസ്റ്റര്‍ ADG…
അയ്യപ്പനായാലും…
അള്ളാഹുവായലും…
കര്‍ത്താവായാലും……

കാത്തിരുന്ന് കാണാം…
ദുഷ്ട്ടനെ പന പോലെ വളര്‍ത്തുമായിരിക്കും…
പക്ഷെ കാലം ആ പനയുടെ കടയ്ക്കല്‍ കത്തി വയ്ക്കുക തന്നെ ചെയ്യും…

ഈ മതേതര കേരളം അത് കാണുക തന്നെ ചെയ്യും…

രഘു പി. എസ്
സിവില്‍ പോലീസ് ഓഫിസര്‍
കളമശ്ശേരി പി. എസ്

Leave a Reply

Your email address will not be published. Required fields are marked *