പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പൊന്നാനി: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാറിടിച്ചുകയറി അപകടം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതമല്ല. 12.30 ഓടെയാണ് അപകടം.മലപ്പുറം പൊന്നാനി എ.വി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാര്‍ ഇടിച്ചുകയറിയത്.

പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥി പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *