പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈകോടതി

പൊന്നാനി: പൊന്നാനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ മുന്‍ എസ്.പി സുജിത് ദാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കോടതി അടുത്ത ദിവസം വീണ്ടും ഈ കേസ് പരിഗണിക്കുന്നത് വരെ അന്വേഷണവുമായി മുന്നോട്ട് പോകരുതെന്നാണ് ഉത്തരവ്.

വീട്ടമ്മയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് അത് തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെയായിരുന്നു പത്ത് ദിവസത്തിനുള്ളില്‍ വീട്ടമ്മയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *