പൂരം കലക്കല്‍ വിവാദം ; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍. 12 മണി മുതല്‍ രണ്ടുമണിക്കൂറാണ് നിയമസഭയില്‍ ചര്‍ച്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നുമാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്നത്.സഭാസമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *