തൃശ്ശൂര്‍പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടലുകളില്ല;എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടലുകളില്ല. ലോക്കല്‍ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കാരണക്കാരെ അനുനയിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പകരം, പ്രശ്‌നം കൂടുതല്‍ ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി.

ശനിയാഴ്ച രാത്രിയാണ് തൃശ്ശൂര്‍പ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോര്‍ട്ട് എ.ഡി.ജി.പി. അജിത്കുമാര്‍ ഡി.ജി.പി.ക്ക് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *