കൊച്ചി : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയ സാഹചര്യത്തില്‍, ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍.
ഏത് സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതെന്ന് പരിശോധിക്കും. ഉത്തരവിലെ കോടതിയുടെ പരാമര്‍ശങ്ങളും നോക്കും. അതിനുശേഷമാകും അപ്പീല്‍ പോകുന്നതിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഉത്തരവിന്റെ പകര്‍പ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വന്‍ വ്യക്തമാക്കി.
കോടതി വിധി ബഹുമാനിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഡ്വ.കെ വിശ്വന്‍ പറഞ്ഞു.
