ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല; ടി.വി. പ്രശാന്തുമായി മുന്‍പരിചയമില്ലെന്നും പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നും നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പരാതി നല്‍കിയ ടി.വി. പ്രശാന്തുമായി മുന്‍പരിചയമില്ലെന്നും കേസിലും പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്‌കില്‍ വന്ന അപേക്ഷകനാണ് പ്രശാന്ത്. എതിര്‍പ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോള്‍ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നല്‍കാന്‍ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീന്‍ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു.

കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആണ് വെള്ളിയാഴ്ച അഞ്ചുമണിവരെ ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *