പ്രചാരണത്തിനിടെ കണ്ടുമുട്ടി സത്യന്‍ മൊകേരിയും പ്രിയങ്ക ഗാന്ധിയും; പരസ്പരം ആശംസകള്‍ നേര്‍ന്നു

നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് ഇരു സ്ഥാനാര്‍ഥികളും കണ്ടുമുട്ടിയത്.

എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്. പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *