വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക നല്‍കുക. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.പ്രിയങ്കയുടെ കന്നി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ തുടങ്ങി വന്‍നിര തന്നെ റോഡ് ഷോയില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുമ്പ് നടക്കുന്ന പൊതുയോഗത്തില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

