പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളിയടക്കം മൂന്ന് മരണം. ബാവ്ധാന്‍ മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ള, മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.30ന് ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *