ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്. സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമീഷണര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
2022-ലാണ് ഗോഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.
