‘പുഷ്പ 2 ‘റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘പുഷ്പ: ദ റൈസി’ന്റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂള്‍’ ഇന്നാണ് റിലീസായത്.

അനധികൃത വെബ്‌സൈറ്റുകളായ തമിഴ്‌റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം ബാധിച്ചേക്കും.

ലോകവ്യാപകമായി 12,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.

സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *