കോട്ടയം: ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ ഗുണ്ടാത്തലവന് ഓം പ്രകാശിന്റെ കൂട്ടാളി പുത്തന്‍പാലം രാജേഷ് പിടിയില്‍. കോട്ടയം കോതനല്ലൂരില്‍ നിന്നുമാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.
പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്.കൊച്ചിയിലെ ലഹരി പാര്‍ട്ടിയില്‍ രാജേഷിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

