വര്‍ഗീയത വിളമ്പാനും നാട് കുട്ടിച്ചോറാക്കാനും ഇറങ്ങി തിരിച്ച പരനാറിയാണ് അഡ്വ.ജയശങ്കര്‍; പി.വി.അന്‍വര്‍ എംഎല്‍എ

അഡ്വ.ജയശങ്കറിനെ ആഞ്ഞടിച്ച് പി.വി.അന്‍വര്‍ എംഎല്‍എ.വക്കീല്‍ പണി നിര്‍ത്തി കുറെ കാലമായി വര്‍ഗീയത വിളമ്പാനും നാട് കുട്ടിച്ചോറാക്കാനും ഇറങ്ങി തിരിച്ച പരനാറിയാണ്അഡ്വ.ജയശങ്കറെന്ന് പി.വി.അന്‍വര്‍ പറഞ്ഞു.ജയശങ്കര്‍ ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അന്‍വര്‍ മതരാഷ്ട്രീയവാദിയാണെന്നും വര്‍ഗീയവാദിയാണെന്നും പറഞ്ഞിതിനെതിരെയാണ് അന്‍വര്‍ രംഗത്തെത്തിയത്.വീഡിയോയിലൂടെയാണ് അന്‍വര്‍ ജയശങ്കറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

താന്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിവിട്ട പോലീസിലെ ക്രിമിനല്‍ പശ്ചാത്തലം അവരുടെ ക്രിമിനല്‍ പ്രവര്‍ത്തിയൊക്കെയായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി പോരാട്ട മുഖത്താണ്.ഈ നാടിനെ സംരക്ഷിക്കേണ്ട പോലീസിന്റെ ചില ഉദ്യോഗസ്ഥര്‍ കൊള്ളക്കും കൊലക്കും സ്വര്‍ണ്ണകടത്തിനും മയക്കുമരുന്ന് സംഘത്തിനോടൊപ്പം ചേര്‍ന്ന് ഈ നാടിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രവര്‍ത്തി ഈ സമൂഹത്തില്‍ ചൂണ്ടിക്കാണിക്കാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമാണ് ഞാന്‍ ഇറങ്ങി തിരിച്ചത്. താന്‍ ഇറങ്ങി തിരിച്ച അന്നുമുതല്‍ തുടങ്ങിയ ചോറിച്ചിലാണ് ജയശങ്കറിന്റേതെന്നും അന്‍വര്‍ പറഞ്ഞു.

ആകാശം ഇടിഞ്ഞു വീണാലും ഉറങ്ങുന്ന ഒരാളാണു ഞാന്‍. ജയശങ്കറിന്റെ ഈ പ്രസ്താവന കണ്ട അന്ന് തൊട്ട് എന്റെ ഉറക്കം അസ്വസ്ഥമായിട്ടാണുള്ളതെന്നും നേരിട്ട് പോയി കാണാന്‍ നിന്ന എന്നെ പലരും പിന്തിരിപ്പിക്കുകയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.പത്ത് ദിവസം റിമാന്‍ഡില്‍ പോയി കിടക്കാന്‍ എനിക്ക് ഇപ്പോള്‍ സമയമില്ലാത്തത് കൊണ്ടാണ് വേണ്ടന്ന് വെച്ചത്.ഞാന്‍ ഇറങ്ങി തിരിച്ച കാര്യങ്ങശ് എവിടെലും എത്തുന്നതുവരെ സൂക്ഷിച്ച് നില്‍ക്കാനാണ് ഇപ്പോള്‍ താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

ഒരു സാമൂഹ്യ പ്രശ്‌നത്തെ മറ്റൊരു രീതീയില്‍ വളച്ചൊടിക്കുകയാണ് ജയശങ്കര്‍.സമൂഹത്തില്‍ പ്രതികരിക്കുന്നവരെ അവഹേളിക്കുന്നത് ജയശങ്കിന്റെ പതിവാണ്.സമൂഹത്തില്‍ ഉന്നതരായ പലരെയും ഇയാള്‍ അവഹേളിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ഞാന്‍ വര്‍ഗീയവാദിയാണെന്നും മതരാഷ്ട്രീയവാദിയുമാണെന്ന് നീ പറഞ്ഞ പ്രസ്താവന മര്യാദയ്ക്ക് പിന്‍വലിക്കുക.ഇല്ലെങ്കില്‍ ഈ കേസ് ഒന്ന് അവസാനിക്കാട്ടെ പി.വി അന്‍വര്‍ ഒരു കക്കൂസ് മാലിന്യവുമായി നിന്റെ ഓഫീസിലേക്ക് വരും അത് നിന്റെ തലില്‍ കൂടി ഒഴിക്കും ഉടുമുണ്ട് പറിച്ചെടുക്കും അത് സമൂഹം കാണട്ടെ,അതില്‍ 10 ദിവസം ജയിലില്‍ കിടക്കാന്‍ ഞാന്‍ തയ്യാറാണെന്നും പി.വി.അന്‍വര്‍ വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *