മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി അന്‍വര്‍, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഞായറാഴ്ച പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.
