‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്,ആരും ഒരു ചുക്കും ചെയ്യില്ല’; പി.വി അന്‍വര്‍

കോഴിക്കോട്:ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. നിലമ്പൂരിലെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.

ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്.

അത് മതി..

ഇവിടെയൊക്കെ തന്നെ കാണും.

അതിനപ്പുറം,

ആരും ഒരു ചുക്കും ചെയ്യാനില്ല..’

Leave a Reply

Your email address will not be published. Required fields are marked *