തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പി.വി.അന്‍വര്‍ എം.എല്‍.എയെയും മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരിച്ചതിനെ ചൊല്ലി വിവാദം.ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാര്‍ഥി എന്‍.കെ സുധീറിനൊപ്പം ദേശമംഗലം പള്ളം മുസ്ലിം ലീഗ് ഓഫീസിലാണ് പി.വി അന്‍വര്‍ എത്തിയത്.
അന്‍വറിനെ സ്വീകരിക്കുന്നതും മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഉള്‍പ്പെട്ട വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായത്.
വിഷയത്തില്‍ ലീഗ് ജില്ലാ നേതൃത്വം ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്.

