ജീവന് ഭീഷണി’; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി പിവി അന്‍വര്‍ എംഎല്‍എ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നല്‍കിയത്. നാളെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

വെളിപ്പെടുത്തലുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും തന്നോട് വിദ്വേഷവും പകയും വിരോധവും ഉണ്ടായിട്ടുണ്ട്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനായി ആംസ് ഗണ്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് എം.എല്‍.എയുടെ ആവശ്യം.നടപടി വേഗത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കില്‍ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാന്‍ മാനേജ് ചെയ്‌തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *