ഡല്‍ഹി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കെ. സുധാകരനുമായി അന്‍വര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് ചില നേതാക്കള്‍ക്കും അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതിനോട് താല്‍പ്പര്യമില്ലെന്നമാണ് സൂചന.
അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. ഇവരുടെ തീരുമാനം അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ നിര്‍ണായകമാകും.

