നിലമ്പൂര്‍: സ്ഫോടകാത്മകമായ അവസ്ഥയിലാണ് കേരളമെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി അന്‍വര്‍. എന്താണ് കേരളത്തിന്റെ സ്ഥിതി. സ്ഫോടനാത്മകമായ അവസ്ഥയില്‍ കേരളം നില്‍ക്കുന്നു. നോക്കിയാല്‍ എന്തൊരു ശാന്ത. എന്തൊരു സമാധാനം. പോലീസിലെ 10-25 ശതമാനം പൂര്‍ണമായി ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു.
എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം പിടിച്ചെടുത്താല്‍ സര്‍ക്കാരിലേക്ക് നിക്ഷേപിക്കേണ്ട, ഈ നാടിന്റെ അസറ്റായി മാറേണ്ട സ്വര്‍ണം വലിയ ഒരു വിഭാഗം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ട് നാട്ടില്‍ കൊലകള്‍ നടക്കുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി നടക്കുന്നത് വലിയ തട്ടിപ്പ്. എങ്ങനെയാണ് പോലീസിന് ഇവരെ പിടിക്കാന്‍ പറ്റുന്നത്. എങ്ങനെയാണ് ഇവര്‍ കസ്റ്റംസില്‍ നിന്ന് രക്ഷപ്പെട്ടുപോരുന്നത്, അന്‍വര്‍ ആരോപിച്ചു.
രാജ്യദ്രോഹക്കുറ്റമായ വയര്‍ലെസ് ചോര്‍ത്തിയതില്‍ പോലും ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയപ്പോഴാണ് തന്റെ കണ്ണ് തുറക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ഷാജന്‍ സ്‌കറിയയെ കേസില്‍ കുടുക്കാതെ എഡിജിപി അജിത് കുമാറും പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിയും സംരക്ഷിക്കുന്നതില്‍ കാരണമുണ്ടാകുമല്ലോയെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ താന്‍ തള്ളി പറയില്ലെന്നും അന്‍വര്‍ വിശദമാക്കി. പാര്‍ട്ടി സാധാരണ സഖാക്കളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം വെള്ളരിക്കാപ്പട്ടണമായി മാറി.മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയെന്നും അന്‍വര്‍ പറഞ്ഞു. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
