വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴയാരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ട്;പി.വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ 150 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി.വി. അന്‍വര്‍.കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് പി.വി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഒരുപാട് പാപഭാരം ചുമന്ന ആളാണ് താനെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട എം.എല്‍.എമാര്‍ ഉന്നയിച്ചാല്‍ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോള്‍ പോര എം.എല്‍.എ തന്നെ ഉന്നയിക്കണമെന്ന് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ പാര്‍ട്ടി ഏല്‍പിച്ച കാര്യം ഞാന്‍ ഏറ്റെടുത്തത്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയോടും പ്രതിപക്ഷ വി.ഡി. സതീശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്‌നേഹിക്കുന്നവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *