ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ക്രൈംബ്രാഞ്ച്

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സിനെതിരെ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ഇതുവരെ ഇവര്‍ തയ്യാറായിട്ടില്ല. അവര്‍ക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരും ഒളിവിലാണുള്ളത്.

ചാദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും. വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *