തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണന് തൃശൂര്‍ കലാമണ്ഡലത്തില്‍ സ്ഥിര നിയമനം. ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പുരുഷനെ നൃത്ത അധ്യാപകനായി നിയമിക്കുന്നത്.
ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
