ഛണ്ഡീ?ഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കും. അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിജയത്തിന് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയമാണ്, സ്വാഭിമാനത്തിന്റെ വിജയമാണ്. ഹരിയാനയിലെ അപ്രതീക്ഷിത ഫലത്തെ വിശകലനം ചെയ്യുകയാണ്. പല നിയമസഭ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങള്‍ക്ക് നന്ദി. അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടം തുടരും. സത്യങ്ങള്‍ ഉറക്കെ പറയും. ശബ്ദമുയര്‍ത്തുന്നത് തുടരും’, രാഹുല്‍ ഗാന്ധി കുറിച്ചു.

